traing

കൊല്ലം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് 18നും 35നും ഇടയിൽ പ്രായമുള്ള യുവതി- യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ, ന്യൂനപക്ഷം, പട്ടിക ജാതി /വർഗ വിഭാഗങ്ങൾക്ക് സീറ്റ് സംവരണമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ഇൻഷ്വറൻസ്, പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ തികച്ചും സൗജന്യമാണ്. ഡിപ്ലോമ ലെവൽ കോഴ്സുകളായ ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ് (യുവതികൾക്കും), സി.സി ടി.വി സൂപ്പർവൈസർ (യുവാക്കൾക്കും). കാലാവധി നാലുമാസം. യോഗ്യത പ്ളസ് ടു അല്ലെങ്കിൽ തത്തുല്യം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും, ജോലി ലഭിച്ചതിനുശേഷം സർക്കാർ ഗ്രാന്റും ലഭിക്കുന്നതാണ്. ഡി.ഡി.യു-ജി.കെ.വൈ പരിശീലനകേന്ദ്രം, തിരുമുല്ലവാരം. ഫോൺ: 9048088100, 9605010010.