കരുനാഗപ്പള്ളി: വള്ളികുന്നം കന്നിമേൽ ആയിക്കോമത്ത് ഭദ്രകാളിദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നാളെ നടക്കും. രാവിലെ 6ന് കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് പൊങ്കാല സമർപ്പണം. വൈകിട്ട് 6ന് ഉത്സവ ഘോഷയാത്ര കളീക്കൽ ജംഗ്ഷനിൽനിന്ന് ആരംഭിക്കും. തുടർന്ന് ദീപാരാധന, കളമെഴുത്തും പാട്ടും, ഗുരുസി എന്നിവ നടക്കുമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് അഡ്വ. എൻ. മധു, സെക്രട്ടറി ജി. ചിത്രഭാനു എന്നിവർ അറിയിച്ചു.