photo

കൊല്ലം: പാട്ടിലൂടെ കേട്ടറിഞ്ഞ പൂന്തത്തകളെ നേരിൽ കാണാൻ തലവൂരിലേക്ക് സഞ്ചാരികൾ പറന്നെത്തുകയാണ്. തലവൂർ മഞ്ഞക്കാല ചെമ്മണ ഏലായിലാണ് പൂന്തത്തകൾ കൂട്ടമായെത്തിയത്.

പുലർച്ചെ മുതൽ ഏലായിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്. ഇടയ്ക്ക് കൂട്ടമായി മടങ്ങിയാലും വീണ്ടുമെത്തും. സാധാരണ തത്തയുടെ രൂപമാണെങ്കിലും നിറത്തിലടക്കം കാര്യമായ വ്യത്യാസമുണ്ട്. കണ്ടാലും കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയാണ് ഇവയ്ക്ക്.
ഏലായിലെ വിളഞ്ഞ നെൽമണി കൊത്തിപ്പെറുക്കാനും ചെറു പ്രാണികളെ ഭക്ഷിക്കാനുമാണ് ഇവ വിരുന്നെത്തിയത്.

നെൽമണികൾ കൊത്തിയെടുക്കാനെത്തുന്ന സാധാരണ തത്തകളെ കൃഷിക്കാർ തുരത്താറുണ്ടെങ്കിലും പൂന്തത്തകളെ ശല്യപ്പെടുത്താറില്ല. സ്കൂൾ അവധി ദിനങ്ങളായതിനാൽ കുട്ടിക്കൂട്ടവും വയലേലകളിൽ തത്തകൾക്ക് പിന്നാലെയാണ്.

പ്രത്യേകതകൾ

1. തലയ്ക്ക് ചുവപ്പും വയലറ്റും ചേർന്ന നിറം

2. ആൺ പക്ഷിയുടെ തലയുടെ മുൻഭാഗം കടും ചുവപ്പായിരിക്കും

3. വാലിന് കറുപ്പും വെള്ളയും ചേർന്ന നിറം

4. ഉടലിനും ചിറകിനും പച്ചയും മഞ്ഞയും ഇടചേർന്ന നിറം

വലിപ്പം: 30 സെന്റി മീറ്റർ

വാലിന്റെ നീളം: 18 സെന്റി മീറ്റർ

""

സഞ്ചാര പ്രിയരാണ് പൂന്തത്തകൾ. ഭക്ഷണ ലഭ്യത അനുസരിച്ച് ഇവർ കൂട്ടമായി ദേശാടനം നടത്താറുണ്ട്.

പക്ഷി നിരീക്ഷകർ