കൊട്ടാരക്കര: കോക്കാട് ഗവ. എൽ.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. സ്കൂൾ പ്രഥമാദ്ധ്യാപിക ദീപ, അദ്ധ്യാപകരായ അഞ്ചു, ദിവ്യ, രഞ്ചു, മുബീന, അമ്പിളി,പി.ടി.എ അംഗങ്ങളായ ഷിജിന,മായ, ഷംല എന്നിവർ പങ്കെടുത്തു.