കൊട്ടാരക്കര: വല്ലം കൊച്ചുകൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും സന്യാസിശ്രേഷ്ഠന്മാരെ ആദരിക്കൽ ചടങ്ങും നടന്നു. ചടങ്ങിൽ താഴതിൽ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.സി.രമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർഎൽ.എസ്. സവിത, സന്തോഷ് കുമാർ, ക്ഷേത്ര മുഖ്യ കാര്യദ‌ർശി ഉഷാകുമാരി, അജിത് ചാലൂക്കോണം, സുരേഷ്, രാധാമണി എന്നിവർ സംസാരിച്ചു.