missing

കൊല്ലം: സർക്കാർ മെരിറ്റ് ലിസ്റ്റിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകളും അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകളും നഷ്ടപ്പെട്ടതായി പരാതി.

കടയ്ക്കൽ സ്വദേശി ഖദീജയുടെ രേഖകളാണ് നഷ്ടമായത്. സർട്ടിഫിക്കറ്റുകൾ, പ്രവേശനത്തിന് ഓൺലൈനായി പണം അടച്ചതിന്റെ രസീത് ഉൾപ്പടെയുള്ളവയാണ് നഷ്ടപ്പെട്ടത്. ഫിസിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനും, രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിനുമായി മങ്ങാട്ടെ പ്രാഥമികാരോഗ്യത്തിൽ പോയ ശേഷം കരിക്കോട്ടുള്ള വീട്ടിലെത്തി കോഴിക്കോട്ടേക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ഒറിജിനൽ രേഖകൾ സൂക്ഷിച്ചിരുന്ന ഫയൽ നഷ്ടപ്പെട്ട വിവരം അറിയുന്നത്. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.