കുന്നത്തൂർ : കുന്നത്തൂർ തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ ആൽത്തറ സമർപ്പണം ഇന്ന് നടക്കും. രാവിലെ 9.05 കഴികെ 9.45നകം നടക്കുന്ന സമർപ്പണം പോരുവഴി പെരുവിരുത്തി മലനട മുഖ്യ ഊരാളി ആർ.കൃഷ്ണന്റെ കാർമ്മികത്വത്തിൽ കല്ലുമൺ മലനട മുഖ്യ ഊരാളി രാഘവൻ നിർവഹിക്കും. ഇതിനു മുന്നോടിയായി സമർപ്പണ ദീപം തെളിയിക്കൽ,ചിലപ്പതികാരം പാരായണം എന്നിവ നടക്കും.ആൽത്തറ സമർപ്പണത്തിനു ശേഷം അന്നദാനം.