kunnathoor-
കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ നഴ്സറി നിർമ്മാണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ നിർവഹിക്കുന്നു

കുന്നത്തൂർ : കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന വൃക്ഷതൈ നഴ്സറി നിർമ്മാണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ നിർവഹിച്ചു. ക്ഷേമകാര്യചെയർമാൻ സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ആർ.ജി രതീഷ്, രാജു ലോറൻസ്, ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ എൽ.ലീന,ചാർജ് ഓഫീസർ സ്നേഹലത,പഞ്ചായത്ത് അസി.സെക്രട്ടറി എൽ.ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.