bdjs

കൊല്ലം: ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബി.ഡി.ജെ.എസിൽ ചേർന്നു. കണിച്ചുകുള്ളങ്ങരയിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് തുഷർ വെള്ളാപ്പള്ളി പ്രാഥമിക അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് ബാഹുലേയൻ, ശിവസേന (ബി.കെ.എസ്) ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി മോഹനൻ പിള്ള, ആർ.ജെ.ഡി ജില്ലാ ഭാരവാഹി ശരത്ത്, മഹിളാ മോർച്ച ജില്ലാ ട്രഷറർ രാജി രാജ്, എസ്.എൻ കോളേജ് ദ്ധ്യാപിക ശിൽപ്പ, കെ.പി.വൈ.എം ജില്ലാ ട്രഷറർ പ്രജീഷ് ചിറയടി എന്നിവരാണ് പാർട്ടിയിലേയ്ക്കെത്തിയത്.

ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. പത്മകുമാർ, കൊല്ലം ചാർജ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, സംസ്ഥാന നേതാവ് ജ്യോതിഷ്, ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ, ജനറൽ സെക്രട്ടറി അഡ്വ. സജുകുമർ, ട്രഷറർ രഞ്ചിത്ത് രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.