sndp
എസ്.എൻ.ഡി.പി യോഗം വട്ടപ്പട ശാഖയിലെ ഗുരുദേവ ക്ഷേത്ര സമർപ്പണ സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പിയോഗം വട്ടപ്പട 5213-ാം നമ്പർ ശാഖയിൽ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സമ്മേളനവും നടന്നു. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെയും ക്ഷേത്രം മേൽശാന്തി ജയലാൽ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു പ്രതിഷ്ഠാ കർമ്മം നടന്നത്. തുടർന്ന് ചേർന്ന സമർപ്പണ സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി.എൻ.വിജയനാഥ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗണസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാദഗൻ, ശ്രീനാരായണ ഏംപ്ലോയിസ് ഫാറം പുനലൂർ യൂണിയൻ പ്രസിഡന്റ് വി.സുനിൽദത്ത്, കക്കോട് ശാഖ സെക്രട്ടറി ഇ.കെ.ശരത് ചന്ദ്രൻ, പ്ലാച്ചേരി ശാഖ സെക്രട്ടറി എസ്.സനൽകുമാർ, വാർഡ് കൗൺസിലർ ജ്യോതി സന്തോഷ്, ഡോ.അഭിലാഷ്, ശാഖ വൈസ് പ്രസിഡന്റ് എൻ.പ്രഭാകരൻ, മുൻ വാർഡ് കൗൺസിലർ എസ്.സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ശാഖ സെക്രട്ടറി എസ്.സന്തോഷ് സ്വാഗതവും അനീഷ അജേഷ് നന്ദിയും പറഞ്ഞു. കലയനാട് ജീവ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർ ഡോ.ശിവദാസാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹം സംഭാവനയായി നൽകിയത്.