പത്തനാപുരം : മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് പള്ളിയുടെ പെരുന്നാളിനും കൺവെൻഷനും കൊടിയേറി. 14 വരെയാണ് ചടങ്ങുകൾ. പുനർ നിർമ്മിച്ച കുരിശടിയുടെ കൂദാശ അടൂർ കടമ്പനാട് മെത്രാപ്പോലിത്ത ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗങ്ങളായ കെ .വി .പോൾ റമ്പാൻ, ഡോ. ഡേവിഡ് കോശി റമ്പാൻ എന്നിവരുടെ സഹകാർമ്മികത്വത്തിലും നടക്കും. പള്ളി വികാരി ഫാദർ ജെ. മാത്യു കുട്ടി പെരുന്നാളിന് കൊടിയേറ്റി. 11ന് വൈകിട്ട് 7 ന് ഫാ. ഷിജു ബേബി ഏനാത്തും 12 ന് പി. കെ. ജോസ് പറക്കോടും വചന ശുശ്രൂഷ നടത്തും. 13ന് വൈകിട്ട് 4.30 ന് ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, കെ. വി. പോൾ റമ്പാൻ , .ഡോ. ഡേവിഡ് കോശി റമ്പാൻ എന്നിവർക്ക് സ്വീകരണം നല്കും . 5.15 ന് പുനർ നിർമ്മിച്ച കുരിശടിയുടെ കൂദാശ . 14 ന് രാവിലെ 6 30 ന് പ്രഭാത നമസ്ക്കാരം. 7 ന് സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്തയുടെ പ്രധാന കാർമ്മികത്വത്തിൽ കുർബാന. തുടർന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശിർവാദം, പൊതുസമ്മേളനം, നേർച്ച വിളമ്പ്, കൊടിയിറക്ക്. കൊവിഡ് നിയമങ്ങൾ പാലിച്ച് വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ഇടവക വികാരി ജെ. മാത്യുക്കുട്ടി, സെക്രട്ടറി പി. രാജു , പെരുന്നാൾ കൺവീനർ ജോജി വർഗ്ഗീസ് കൈലാത്ത്, ട്രസ്റ്റി മാത്യു ജോസഫ് എന്നിവർ അറിയിച്ചു.