dyfi
മീനാട് കുടിവെളള പദ്ധതിയുടെ പമ്പ് ഹൗസിന് മുന്നിൽ ഡി.വൈ.എഫ്.ഐ നടത്തിയ ധർണ്ണ ജില്ല സെട്ടേറിയറ്റ് അംഗംഎസ്.എൻ.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: മീനാട് കുടിവെള്ള പദ്ധതിയുടെ പനംകുറ്റി മലയിലെ പമ്പ് ഹൗസിൽ അനധികൃതമായി നിയമനം നടത്തുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പ് ഹൗസിന് മുന്നിൽ ധർണ നടത്തി. സി.പി.എം പുനലൂർ ഏരിയ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ്.എൻ.രാജേഷ് ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. അരുൺ രമേശൻ, എബി ഷൈനു,രതീഷ് മഹേഷ്, രാഹുൽ, രാജേഷ് രാജൻ, ഷെഹിൻ,രാഹുൽ തുടങ്ങിയവർ സംസാരിച്ചു.