
തഴവ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിധിയിൽ വവ്വാക്കാവ് കുറുങ്ങപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ മദ്ധ്യവയസ്കനെ തിരിച്ചറിഞ്ഞു. ആലപ്പാട് ചെറിയഴീക്കൽ താമരപ്പള്ളിൽ വീട്ടിൽ സുനിൽ കുമാറാണ് (53) മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ജഡം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: മഞ്ജുഷ. മക്കൾ: ഐശ്വര്യ, അപർണ. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.