
കൊട്ടിയം: സ്ത്രീപീഡനം, മോഷണം, അടിപിടി ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയായ ഉമയനല്ലൂർ പണയിൽ വീട്ടിൽ വിനീത് വിജയനെ 400 ഗ്രാം കഞ്ചാവുമായി കൊട്ടിയം പൊലീസ് പിടികൂടി. ഇന്നലെ ആലുംമൂട്ടിൽ സംശയകരമായ നിലയിൽ കണ്ടപ്പോഴാണ് ഇയാളെ പൊലീസ് നിരീക്ഷിച്ചത്. തുടർന്ന് പുലർച്ചെയാണ് പിടിയിലായത്. കൊട്ടിയം എസ്.ഐ സുനിൽ കുമാർ, എ.എസ്.ഐ അഷ്ടമൻ, സി.പി.ഒമാരായ പ്രവീൺ ചന്ദ്, അനൂപ്, സീനു, സുജിത് ജി.നായർ എന്നിവരുടെ നേതൃത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.