കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ശ്രീ മുരുകൻ, ശ്രീ ശാസ്താ കോവിൽ ഉപദേവാലയങ്ങൾ ക്ഷേത്രത്തിന് സമർപ്പിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി തണരണെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കർമ്മികത്വത്തിൽ സഹ തന്ത്രി വേണുഗോപാലൻ പോറ്റി ജീവകലശം, അഷ്ട ബന്ധ കലശം എന്നീ ചടങ്ങുകൾക്ക് ശേഷം പ്രതിഷ്ഠ കർമ്മം നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി വാമനൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി , രതീഷ്കുമാർ എന്നിവർ പൂജാതി കാര്യങ്ങൾ നിർവഹിച്ചു.
വൈകിട്ട് നടന്ന ഉപദേവാലയ സമർപ്പണ പൊതുയോഗം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ .കെ. അനന്തഗോപൻ ഉദ്ഘടാനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. ഐഷാപോറ്റി, ദേവസ്വം ചീഫ് എൻജിനീയർ അജിത്കുമാർ, കൗൺസിലർമാരായ അരുൺ കാടാം കുളം, സബിത സതീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരളീധരൻപിള്ള, എ .സി. ലീന, ഉപദേശക സമിതി അംഗങ്ങളായ സെക്രട്ടറി ആർ. വാത്സല, വൈസ് പ്രസിഡന്റ് അശ്വിനി ദേവ്, വി.വിനോദ് , പ്രേം കുമാർ, ശ്രീകുമാർ, മണിക്കുട്ടൻ, രഞ്ജിത്, ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉപദേവാലയ സമർപ്പണ പൊതുയോഗം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ .കെ. അനന്തഗോപൻ ഉദ്ഘടാനം ചെയ്യുന്നു