road
റാണൂർ - മുണ്ടപ്പള്ളി റോഡിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിക്കുന്നു.

ഓയൂർ: റാണൂർ -കൊച്ചു തൈക്കോണം -മുണ്ടപ്പള്ളി റോഡിന്റെ ഉദ്ഘാടനം മന്ത്രി ജെ .ചിഞ്ചു റാണി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എംഅൻസർ അദ്ധ്യക്ഷത വഹിച്ചു.മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 41 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂർത്തികരിച്ചത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം എസ്‌.ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആർ. ജയന്തി ദേവി, ഗ്രാമ പഞ്ചായത്ത്‌ അംഗം ടി. കെ. ജ്യോതി ദാസ്, ശ്രീരാജ് എന്നിവർ സംസാരിച്ചു.