webinar-photo

കൊല്ലം: ശ്രീ നാരായണ വനിതാ കോളേജിലെ ജീവശാസ്ത്ര വിഭാഗത്തിന്റെയും ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മീറ്റ് ദ ഡോക്ടർ പരിപാടിയുടെ ഭാഗമായി കൊവിഡ് അനുബന്ധ വെബിനാർ സംഘടിപ്പിച്ചു.
കൊവിഡിനെ തോൽപ്പിക്കുന്നത് മനുഷ്യനോ മരുന്നോ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ജെ.തറയിൽ ഉദ്ഘാടനം ചെയ്തു. ഡോ നൈജു അജുമുദ്ദീൻ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, മെഡിസിറ്റി ), ഡോ. വിൻസി നെൽസൺ (അസോസിയേറ്റ് പ്രൊഫസർ, കമ്മ്യൂണിറ്റി ഹെൽത്ത് വിഭാഗം) എന്നിവർ പ്രഭാഷണം നടത്തി. സുവോളജി വിഭാഗം മേധാവി ഡോ.എസ്. ഉഷ, വി.എസ്. നിഷ എന്നിവർ സംസാരിച്ചു