 
പരവൂർ: കൂനംകുളം - വായനക്കൽ ജംഗ്ഷൻ - അമ്മാരത്ത്മുക്ക് റോഡിൽ കൂനംകുളം ജംഗ്ഷന് സമീപം ശുദ്ധജലവിതരണ പൈപ്പ് ലൈൻ പൊട്ടി ജലം പാഴാകുന്നു. നാലു ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയത്തും ശുദ്ധജലം പാഴാകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കൂനംകുളം വാർഡ് കമ്മിറ്റിയും പ്രദേശവാസികളും ആവശ്യപ്പെട്ടു.