പരവൂർ: എ.ഐ.വൈ.എഫ് ചാത്തന്നൂർ മണ്ഡലംതല അംഗത്വ വിതരണം ജില്ലാ പ്രസിഡന്റ് നിധീഷ്, അഡ്വ.വിജയലക്ഷ്മിക്ക് അംഗത്വം നൽകി ഉത്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അരുൺ കലക്കോട്, സി.പി.ഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌കുമാർ, മേഖല സെക്രട്ടറി കിഷോർ എന്നിവർ സംസാരിച്ചു. കണ്ണനുണ്ണി, അഭിജിത്, അഭീഷ്, സനൽ എന്നിവർ നേതൃത്വം നൽകി. അംഗത്വ ദിനമായ 6ന് ചാത്തന്നൂർ മണ്ഡലത്തിലെ 150 ൽപരം യൂണിറ്റുകളിൽ അംഗത്വ പ്രവർത്തനം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് എച്ച്.ഹരീഷ്, സെക്രട്ടറി ബാബു എന്നിവർ അറിയിച്ചു.