 
പുത്തൂർ: കേന്ദ്ര ബജറ്റിൽ കശുഅണ്ടി തൊഴിലാളികളെ അവഗണിച്ചതിൽ പ്രഷേധിച്ച് കശുഅണ്ടി തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പുത്തൂർ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് കമ്മിറ്റി അംഗം ആർ.രാജസേനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ താലൂക്ക് കമ്മിറ്റി അംഗം സി. അനിൽകുമാർ സ്വാഗതം ആശംസിച്ചു. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം അനന്തകൃഷ്ണൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജി. ഗോപകുമാർ, സുദീപ്, ഓമന, സത്യഭാമ, ശാന്തകുമാരി, ഷീല, ലളിത, സുനീതി തുടങ്ങിയവർ സംസാരിച്ചു.