jifin

പത്തനാപുരം: സ്വന്തം കൃഷിയിടത്തിൽ വിളയിച്ചെടുത്ത പയറും പാവക്കയും പപ്പായയുമൊക്കെ കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുകയാണ് ജിഫിൻ എന്ന കുട്ടിക്കർഷകൻ.

നാലാം ക്ലാസ് മുതൽ ജിഫിൻ പാതയോരത്ത് പച്ചക്കറി കച്ചവടം നടത്തുന്നുണ്ട്. വിഷാംശം ഇല്ലാത്തതിനാൽ ആവശ്യക്കാരും ഏറെയാണ്. പത്തനാപുരം -കൊട്ടാരക്കര മിനിഹൈവേയിൽ പഴഞ്ഞിക്കടവിലാണ് ഈ കുട്ടികർഷകന്റെ പച്ചക്കറിക്കട.

അന്നന്ന് വിളവെടുക്കുന്നവയാണ് വിൽപ്പന നടത്തുന്നത്. രാവിലെ 7 മണിക്ക് വിളവെടുത്താൽ മൂന്ന് മണിക്കൂറിനുള്ളിൽ പച്ചക്കറികൾ വിറ്റ് തീരും. കർഷകനായ പിതാവ് രാജുവും ജിഫിനും ചേർന്നാണ് ഒന്നരയേക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്.

സഹായത്തിനായി മാതാവ് ബിനുവും സഹോദരി രൂഹ്നയും കൂടെയുണ്ട്. തലവൂർ പഞ്ചായത്തിലെ മികച്ചകർഷകൻ കൂടിയാണ് ജിഫിന്റെ പിതാവ് രാജു.