 
കരുനാഗപ്പള്ളി : താലൂക്ക് ആസ്ഥാനമായ കരുനാഗപ്പള്ളിയിൽ കോടതി സമുച്ചയം സ്ഥാപിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റസ് ചേംബർ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി നഗരസഭയുടെ അധീനതയിൽ വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് ഭൂമി ഇതിനായി വിട്ടുനൽകാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റെജി ഫോട്ടോപാർക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യു.എം.സി ജില്ലാവൈസ് ചെയർമാൻ ഡി.മുരളീധരൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയും ജില്ലാ ചെയർമാനുമായ നിജാം ബഷി മുഖ്യപ്രഭാഷണം നടത്തി. സുബ്രു എൻ.സഹദേവ്, ഡി.എൻ.അജിത്ത്, ഇ.എം.അഷ്‌റഫ്, എസ്.വിജയൻ, നിഹാർ വേലിയിൽ, നാസർ എന്നിവർ സംസാരിച്ചു.