ഓച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ചുറ്റമ്പല ശിലാസ്ഥാപനം ക്ഷേത്രതന്ത്രി ദാമോധരൻ നമ്പൂതിരിയുടെയും മേൽശാന്തി രാമൻ നമ്പൂതിരിയുടെയും കാർമ്മികത്തിൽ പായിക്കുഴി ഞാറയ്ക്കാട്ട് തെക്കതിൽ എസ്.ഡി.ബിനുവിന്റെ അമ്മ സരോജിനിയമ്മ നിർവഹിച്ചു. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.അയ്യപ്പൻപിള്ള, എം.എൽ.എമാരായ സി.ആർ മഹേഷ്, സുജിത് വിജയൻപിള്ള, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, സാമുദായിക നേതാക്കൾ, ക്ഷേത്ര ഭരണസമിതി അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.