 
കരുനാഗപ്പള്ളി : മരുതൂർക്കുളങ്ങ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയതിനാൽ കലാപരിപാടികൾക്ക് സ്വരൂപിച്ച പണം കിഡ്നി രോഗിക്ക് ചികിത്സാസഹായമായി നൽകി. നാൽപ്പതിനായിരം രൂപയാണ് മരുതൂർകുളങ്ങര പ്രജിതഭവനത്തിൽ പ്രതീഷ് കുമാറിന്റെ കിഡ്നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ ഫണ്ടിലേക്ക് നൽകിയത്. ഉത്സവ കമ്മിറ്റി ഭാരവാഹികളായ രാജീവ് മാമ്പറ, സജീവ് മാമ്പറ എന്നിവർ ചേർന്ന് പ്രതീഷിന്റെ മാതാവ് സതീദേവിക്ക് ക്ഷേത്രങ്കണത്തിൽ വച്ച് പണം കൈമാറി. ക്ഷേത്രഭരണസമിതി ഭാരവാഹികളായ മുരളീധരൻപിള്ള, സുരേഷ്‌വിശാഖം, മാമ്പറ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.