photo
കേരള പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കേന്ദ്രബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കരുനാഗപ്പള്ളി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നടന്ന ധർണ സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. തോട്ടുകര ഹാഷിം അദ്ധ്യക്ഷനായി. കുറ്റിയിൽ സജീവ് സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.