
കൊല്ലം: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഇടപ്പള്ളിക്കോട്ടയിലുള്ള ഭൂമിയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പര്യവേക്ഷണം ആരംഭിച്ചതായി എൻ.കെ. പ്രേമചന്ദൻ എം.പി അിറയിച്ചു.
എച്ച്.പി.സി.എല്ലിന്റെ ഭൂമിയിൽ സംരംഭങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് മറുപടിയായാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലി ഇക്കാര്യം അറിയിച്ചത്. ബിറ്റുമിൻ പായ്ക്ക്ഡ് സ്റ്റോറേജ്, ഗ്രീൻഫീൽഡ് പ്രോജക്ട് എന്നിവയാണ് പരിഗണിക്കുന്നത്.
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ സൗര പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതാണ്. എന്നാൽ പദ്ധതിക്ക് പ്രായോഗിക സാദ്ധ്യതയില്ലെന്ന് കണ്ടതിനെ തുടർന്നാണ് ഇതര പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചതെന്നും മന്ത്രി എം.പി യെ അറിയിച്ചു.