പുനലൂർ: കൊവിഡ് വ്യാപനങ്ങൾക്കെതിരെ ഹോമിയോ പ്രതിരോധ മരുന്നു വിതരണം ആരംഭിച്ചു. പുനലൂർ നഗരസഭയും ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയും സംയുക്തമായാണ് ഇമ്മ്യൂൺ ബൂസ്റ്റർ എന്ന പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചത്. നഗരസഭയിലെ 35വാർഡുകളിലും മരുന്ന് വിതരണം ചെയ്യും. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം മരുന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ വസന്തരഞ്ചൻ, കെ.പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ആർ.പ്രശാന്ത്, ഫാർമസിസ്റ്റ് രാഖി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.