പുനലൂർ: ജപ്പാൻ കുടിവെളള പദ്ധതി പ്രദേശത്തെ പനംകുറ്റിമലയിലെ പമ്പ് ഹൗസിൽ കരാറുകാരനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചതിൽ ഇടത് യുവജന സംഘടനകൾ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇത് തെളിയിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരളാ കോൺഗ്രസ് എം പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് തടിക്കാട് ഗോപാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം ഷെറീഫും അറിയിച്ചു.

24 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തിൽ പമ്പ് ഹൗസ് കരാറുകാരൻ എടുത്തിരുന്നു. പാർട്ടിയുടെ അ‌ഞ്ചൽ,അറയ്ക്കൽ മണ്ഡലം പ്രസിഡന്റുമാർക്ക് കൂടി ജോലി നൽകണമെന്ന് കരാറുകാരനോട് ആവശ്യപ്പെടുകയും, ഇവർ തൊഴിൽ തേടി പദ്ധതി പ്രദേശത്ത് എത്തിയപ്പോൾ യുവാക്കൾ മർദ്ദിക്കുകയായിരുന്നുവെന്നും കേരളാ കോൺഗ്രസ് എം നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.