പുനലൂർ: മേലിലയിലെ ഉപാസന ഹൈടെക് ഡയറി ഫാമിനോട് ചേർന്ന നിലത്തിൽ കൊയ്ത്തുത്സവം. നൂറ് മേനിയാണ് വിളവെടുത്തത്.ദിലീപൻ കെ.ഉപാസനയുടെയും ഭാര്യ ആർ.പ്രസന്നകുമാരിയുടെയും മേൽ നോട്ടത്തിലാണ് നെൽക്കൃഷി ഇറക്കുന്നത്. ഇന്നലെ നടന്ന വിളവെടുപ്പ് കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു.കെ.മാത്യു ഉദ്ഘാടനം ചെയ്തു. കർഷക സംഘം നേതാക്കളായ രാജു ഡഗ്ലസ്, ആർ.പ്രസന്നകുമാരി ഉപാസന, ദിലീപൻ കെ.ഉപാസന, ബാലചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.