
കൊല്ലം: വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനി വരുത്തിയ യുവാവ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. കിളികൊല്ലൂർ കോയിക്കൽ ശാസ്താ നഗർ 41 ആനന്ദ വിലാസത്തിൽ സക്കീർ ഹുസൈനാണ് (32) രണ്ടാം കുറ്റിയിൽ നിന്ന് പിടിയിലായത്. രണ്ടാം കുറ്റി മാർക്കറ്റിൽ ചീനി കച്ചവടം നടത്തുന്ന സക്കീർ ഹുസൈൻ പുതുതായി കോഴി കച്ചവടം ആരംഭിക്കുന്നതിന് അടഞ്ഞുകിടന്ന കട കുത്തിത്തുറന്നിരുന്നു. ഇത് പരാതിക്കാരി കട ഉടമയെ അറിയിച്ചെന്ന് തെറ്റിദ്ധരിച്ചാണ് വീടുകയറി ആക്രമിച്ചത്.