adi

കൊല്ലം: പള്ളി വികാരിയെയും സഹായിയെയും ദേഹോപദ്രവം ഏല്പിച്ച രണ്ടുപേരെ അഞ്ചാലുംമൂട്‌ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാലുംമൂട് തൃക്കരുവ താഴതിൽ വീട്ടിൽ വിഷ്ണു (31), തൃക്കരുവ ഇടക്കാട്ട് തെക്കേ പുത്തൻ വീട്ടിൽ നിന്ന് പള്ളി താഴതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മനീഷ് (32) എന്നിവരാണ്‌ അറസ്റ്റിലായത്.

ഇഞ്ചവിള സെന്റ്‌ തോമസ് ഓർത്തഡോക്‌സ് പള്ളി വക പുരയിടത്തിൽ കഴിഞ്ഞ ദിവസം യന്ത്ര സഹായത്തോടെ കാട് വെട്ടിത്തെളിച്ചിരുന്നു. ഉണങ്ങിയ പുല്ലിൽ തീയിട്ടതോടെ അയൽവാസികളായ പ്രതികൾ പള്ളി വികാരിയുടെ സഹായിയായ റോഷനുമായി വഴക്കുണ്ടായി. തർക്കം പരിഹരിക്കാനെത്തിയ പള്ളി വികാരിയായ മാത്യു തോമസിനെ പ്രതികൾ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. വലത് കൈയിലെ വിരലിന് പൊട്ടലുണ്ട്. വികാരി നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.