എഴുകോൺ: കേന്ദ്ര ബഡ്ജറ്റിനെതിരെ ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുകോണിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എ അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി അമീഷ് ബാബു, എക്സിക്യൂട്ടീവ് അംഗം എൻ. നിയാസ്, എസ്. ഉണ്ണികൃഷ്ണൻ, അഖിൽ അശോക്, എസ്. ജി. സരിഗ തുടങ്ങിയവർ സംസാരിച്ചു.