കൊട്ടാരക്കര: പുത്തൂർ ആറ്റുവാശേരി ശ്രീരുധിര ഭയങ്കരി ദേവീക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികച്ച നേട്ടം തെളിയിച്ചവരെ അനുമോദിക്കുന്നു. ഇന്ന് രാത്രി 7.30ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.