oda-
പറമ്പിമുക്ക് ജംഗ്ഷനിലെ ഓട നിർമ്മാണം വൈകുന്നതിൽ വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

ചവറ : പന്മന തേവലക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനുകളിലൊന്നായ പറമ്പിൽ മുക്കിൽ ആറ് മാസത്തിലേറെയായി പൊളിച്ചിട്ടിരിക്കുന്ന ഓടയുടെ നിർമ്മാണം വൈകുന്നതിൽ വടക്കുംതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺ രാജ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വടക്കുംതല മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോഹനൻ, ഹരിദാസ്, രാമചന്ദ്രൻപിള്ള, സുരേന്ദ്രൻ, വിളയത്തു രാധാകൃഷ്ണൻ, രാജി, അരുൺലാൽ, ഷംല നൗഷാദ്, മുഹമ്മദ്കുഞ്ഞ് എന്നിവർ സംസാരിച്ചു.