rape

പത്തനാപുരം: ബാംബൂ, പി.വി.സി കർട്ടനുകൾ വിൽക്കാനെന്ന വ്യാജേനയെത്തിയ സംഘം വീട്ടിൽ കടന്നുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.
സംഭവത്തിൽ ശൂരനാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകൻ ഷാജിക്കെതിരെ പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനാപുരം മേഖല കേന്ദ്രീകരിച്ച്‌ സംഘം നാളുകളായി പ്രവർത്തിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നീല നിറത്തിലുള്ള മാരുതി വാനിൽ പത്തനാപുരത്ത് എത്തിയ സംഘം
ലാസർ പള്ളിക്ക് സമീപത്തെ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. നാട്ടുകാർ വാഹനം പിടിച്ചെടുത്ത് പൊലീസിൽ ഏൽപ്പിച്ചു.