a
അറുപറക്കോണം ഭഗവതി അപ്പൂപ്പൻ കാവിലെ ക്ഷേത്ര സമർപ്പണം എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ നിർവഹിക്കുന്നു

എഴുകോൺ: അറുപറക്കോണം ഭഗവതി അപ്പൂപ്പൻ കാവിലെ പീഠ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും നടന്നു. ക്ഷേത്രം ഊരാളിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ക്ഷേത്ര സമർപ്പണം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചീരൻകാവ്‌ 6444-ാം നമ്പർ ശാഖാ പ്രസിഡന്റ് രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. വേലപ്പൻ നായർ, മോഹനൻ പിള്ള, ക്ഷേത്ര ഭാരവാഹികളായ ബിനു ശ്രീഗണേഷ്, ഷാജി, ലിജിത്ത്, സോമരാജൻ, ക്ഷേത്രം ഊരാളിമാരായ ദേവരാജൻ, അനി തുടങ്ങിയവർ പങ്കെടുത്തു. 10ന് ഉച്ചാര ഊട്ടും ഭരതകളിയും നടക്കും.