കൊട്ടാരക്കര: കേന്ദ്ര ബഡ്ജറ്റിൽ കശുഅണ്ടിമേഖലയോട് അവഗണന കാട്ടിയതിൽ പ്രതിഷേധിച്ച് കാഷ്യു സെന്റർ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലാ കൺവീനർ സി.മുകേഷ് അദ്ധ്യക്ഷത വഹിച്ചു. ജി.ഉദയകുമാർ, മുരളീധരൻ ഉണ്ണിത്താൻ, പയ്യാളൂർ ഗോപി, എൻ.മോഹനൻ എന്നിവർ സംസാരിച്ചു.