കൊല്ലം: പള്ളിമൺ ഇളവൂർ കോളൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണവും നവീകരണ കലശവും നാളെ മുതൽ 17 വരെ നടക്കും. അഞ്ചാം ഉത്സവ ദിവസം വരെ ക്ഷേത്ര ചടങ്ങുകൾ, 14ന് രാവിലെ 9.20നും 10നും മദ്ധ്യേ അഷ്ടബന്ധ കലശാഭിഷേകം, പുന:പ്രതിഷ്ഠ ക്രിയകൾ, ചുറ്റമ്പല സമർപ്പണം, 15ന് വൈകിട്ട് വലിയ ബലിക്കൽ അധിവാസം, കലശമണ്ഡപ ശുദ്ധി, 17ന് രാവിലെ 5 മുതൽ ഹോമ കലശാഭിഷേകങ്ങൾ, 12ന് പ്രസാദമൂട്ട്, 2ന് കളഭാഭിഷേകത്തോടെ മകംതൊഴൽ മഹോത്സവം.