കൊട്ടാരക്കര: ആനക്കോട്ടൂർ കൈതോട്ട് ശ്രീദുർഗാദേവീക്ഷേത്രത്തിലെ പുതുതായി പണികഴിപ്പിച്ച മഹാഗണപതി ശ്രീകോവിലിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 11ന് നടക്കും. ചെങ്ങന്നൂരിൽ നിന്ന് തുടങ്ങുന്ന വിഗ്രഹ ഘോഷയാത്ര വൈകിട്ട് 3ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തും. 3.30ന് ഇവിടെ നിന്ന് പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലൂടെ വൈകിട്ട് 6.30ന് കൈതോട്ട് ക്ഷേത്രത്തിലെത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.