പുത്തൂർ: മലങ്കര ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനത്തിൽപ്പെട്ട പുത്തൂരിലെയും പരിസരപ്രദേശങ്ങളിലേയും വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടക്കുന്ന പുത്തൂർ കൺവെൻഷൻ നാളെ ആരംഭിക്കും. പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി അങ്കണത്തിൽ വൈകിട്ട് 6.40ന് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് സന്ധ്യാനമസ്‌കാരം , ഗാനശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടക്കും. 12ന് വൈകിട്ട് 6.45ന് സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. 8ന് കാൻഡിൽ പ്രെയർ, ജീവകാരുണ്യ സഹായവിതരണം, ആശീർവാദം എന്നിവ നടക്കുമെന്ന് കൺവെൻഷൻ ജനറൽ കൺവീനർ ഫാ.ജോൺ.ടി.വർഗീസ് അറിയിച്ചു.