ഓയൂർ: പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾ ഇന്ന് മുതൽ ഒരാഴ്ച്ചക്കാലം മെഗാ ഡ്രൈവിലൂടെ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലമുണ്ടാകുന്ന കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങളെ ചെറുക്കുന്നതിനായി എല്ലാ നാട്ടുകാരും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി ഹരിത കർമ്മസേനയ്ക്ക് കൈമാറി. യൂസർ ഫീ നൽകി മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് അറിയിക്കുന്നു.