തൊടിയൂർ: കാര്യാടി ജംഗ്ഷന് സമീപം 26 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കെട്ടിടത്തിന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ശിലയിട്ടു. പാലശ്ശേരിൽ ശ്രീദേവിയമ്മയുടെ സ്മരണാർത്ഥം മകൾ ലേഖയും ഭർത്താവ് സതീഷ് കുമാറും ചേർന്ന് പഞ്ചായത്തിന് വിട്ടുകൊടുത്ത എട്ട് സെന്റിൽ അഞ്ചു സെന്റിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ബാക്കി മൂന്നു സെന്റിൽ വൈകാതെ പി.എച്ച്.സി സബ് സെന്റർ നിർമ്മിക്കും. ശുചിത്വമിഷൻ കേരളയുടെ ഫണ്ട് വിനിയോഗിച്ചാണ് എം.സി.എഫ് കെട്ടിടം നിർമ്മിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോകൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഒ.കണ്ണൻ, ഷബ്ന ജവാദ്, അംഗങ്ങളായ തൊടിയൂർ വിജയൻ, രവീന്ദ്രനാഥ്, മോഹനൻ, അനിൽകുമാർ, സുനിത, ജഗദമ്മ, സഫീനഅസീസ്, ശുഭകുമാരി, സുജാത, ഇന്ദ്രൻ, ശശിധരൻപിള്ള, കുറ്റിയിൽസജീവ്, രമണൻ, അസി. എൻജിനീയർ സുനിമോൾ, വി.ഇ.ഒ ശ്രീജ, ഹരിതം ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീജ, സി. ഡി. എസ് ചെയർപേഴ്സൺ കല എന്നിവർ പങ്കെടുത്തു. വാർഡ് അംഗം ശ്രീകല സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബിന്ദു നന്ദിയും പറഞ്ഞു.