പാരിപ്പള്ളി: സർവകക്ഷി സംയുക്ത സമിതി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ജംഗ്ഷനിൽ നടത്തിയ ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം കവി ബാബു പാക്കനാർ നിർവഹിച്ചു. ജില്ലാ ഗവ. മെഡി. ആശുപത്രിയും തെക്കൻ കേരളത്തിലെ ഐ.ഒ.സി ബോട്ട്ലിംഗ് പ്ലാന്റും സ്ഥിതിചെയ്യുന്ന പാരിപ്പള്ളിക്ക് പ്രത്യേക പരിഗണന നൽകി മതിൽ കെട്ടിയടയ്ക്കുന്ന ദേശീയപാത വികസനം ഒഴിവാക്കി പില്ലർ എലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യം അടങ്ങിയ നിവേദനമാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. ആക്ഷൻ കൗൺസിൽ ചെയർമാൻ പ്രസേനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുന്ദരേശൻ പിള്ള, എം.എ. സത്താർ, പാരിപ്പള്ളി വിനോദ്, രാജൻ കുറുപ്പ്, നുജും, ശിവപ്രസാദ്, സിമ്മിലാൽ, മനുരാജ്, ശശിധരൻ പിള്ള, ബാഹുലേയൻ പിള്ള എന്നിവർ സംസാരിച്ചു.