
കൊല്ലം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ആറുമാസം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ തിരുവനന്തപുരം കാമിയോ ലൈറ്റ് അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കും.
ആദ്യ മൂന്നുമാസം കോണ്ടാക്ട് ക്ളാസുകളും പിന്നീട് ഇന്റേൺഷിപ്പും എന്ന രീതിയിലാണ് പഠനം. ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം ഭാഷയിൽ പഠനവും പരീക്ഷയും നടത്താം. മൂന്ന് വിഷയങ്ങളിൽ 300 മാർക്കിനുള്ള എഴുത്ത് പരീക്ഷയും ഇന്റേൺഷിപ്പ്, റെക്കോർഡ് എന്നിവയ്ക്കായി 200 മാർക്കിലുമുള്ള പരീക്ഷയാണ് നടത്തുക.
ബേസിക്സ് ഓഫ് ലൈറ്റിംഗ്, പ്രൊസീജിയർ ഒഫ് ലൈറ്റിംഗ് ഡിസൈൻ, ലൈവ് ആൻഡ് സ്റ്റുഡിയോ പ്രാക്ടിക്കൽസ്, കമ്പ്യൂട്ടർ നിയന്ത്റിത സ്റ്റേജ് ലൈറ്റിംഗ്, ഇന്റീരിയർ ലൈറ്റിംഗ്, ടെലിവിഷൻ പ്രൊഡക്ഷൻ ലൈറ്റിംഗ്, ആംബിയൻസ് ലൈറ്റിംഗ്, ആർക്കിടെക്ചറൽ ലൈറ്റിംഗ് എന്നിങ്ങനെ ലൈറ്റിംഗ് ടെക്‌നിക്കുകളും അത്യാധുനിക ലൈറ്റിംഗ് കൺസോളിൽ പരിശീലനവും പാഠ്യപദ്ധതിയിലുണ്ട്.
മികവും കഴിവും തെളിയിച്ച് വിജയികളാകുന്നവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച വേതന വ്യവസ്ഥയിൽ ജോലിസാദ്ധ്യത കൂടുതലാണ്.
അപേക്ഷാ ഫാറവും പ്രൊസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള എ.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടോ https://srccc.in/download എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്തോ ലഭ്യമാകും.
അവസാന തീയതി: 28. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2325101, 8281114464.