കിഴക്കേകല്ലട: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ഫലവൃക്ഷത്തൈ തോട്ടം (നഴ്സറി) പഞ്ചായത്ത് പ്രസിഡന്റ് പി. ഉമാദേവിയമ്മ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.സുനിൽ പാട്ടത്തിൽ, പഞ്ചായത്ത് മെമ്പർമാരായ ആർ.ജി.രതീഷ്, രാജു ലോറൻസ്, ബോക്ക് ജോയിന്റ് ബി.ഡി.ഒ എൽ. ലീന, ചാർജ് ഓഫീസർ സ്നേഹലത, പഞ്ചായത്ത് അസി: സെക്രട്ടറി എൽ.ജയലക്ഷ്മി, അക്രഡിറ്റഡ് എൻജിനീയർ ലിജു തോമസ്, ഓവർസിയർ ഫെബി വിൽസൺ, ജി. ജയകുമാരി എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് മേറ്റുമാരായ ടി. റീജ, ഷീജ അജയൻ, ശാലിനി, ജയ, തൊഴിലാളികളായ അശോകൻ, ദയാനന്ദൻ, ലക്ഷ്മിഭായി, ഉഷ എന്നിവർ നേതൃത്വം നൽകി.