
കൊല്ലം: പട്ടികജാതി - പട്ടികവർഗ റസിഡൻഷ്യൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ പരിധിയിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 2022-23 അദ്ധ്യയന വർഷത്തിലേക്കുള്ള അഞ്ചാം ക്ലാസ് പ്രവേശനത്തിനും പട്ടികവർഗക്കാർക്ക് മാത്രമുള്ള പൂക്കോട് (വയനാട് ജില്ല) പൈനാവ് (ഇടുക്കി ജില്ല) ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും പുനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൽ അപേക്ഷ ക്ഷണിച്ചു. നിലവിൽ നാലാം ക്ലാസിൽ പഠിക്കുന്നതും 10 വയസ്സ് കഴിയാത്തവരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരുമായ കുട്ടികൾക്ക് രക്ഷിതാക്കൾ മുഖേന അപേക്ഷ നൽകാം. ഫോൺ: 0475 2222353.