പുത്തൂർ: പവിത്രേശ്വരം പഞ്ചായത്തിലെ ആശാ വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ എസ്.എൻ പുരം കുടുംബ ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ നടന്നു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മേഖലയിലെ അവഗണന അവസാനിപ്പിക്കുക, ജോലി സ്ഥിരത, മിനിമം വേതനം 21000 രൂപയാക്കുക, ഇ .എസ് .ഐ, പി.എഫ് അനുവദിക്കുക പെൻഷൻ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്. വത്സമ്മ, പ്രസീത, രാജി, ബിന്ദു എന്നിവർ നേതൃത്വം നൽകി.