
കൊല്ലം: കൊല്ലം അഞ്ചുകല്ലുംമൂട് മേജർ ശ്രീ രാമേശ്വരം മഹാദേവന് 51 പവന്റെ തിരുവാഭരണം. അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയറായ, ആനന്ദവല്ലീശ്വരം നഗർ 63 ശ്രീഭവനിൽ ജി.ബാലകൃഷ്ണപിള്ളയുടെയും പരേതയായ രാധമ്മയുടെയും മകനായ ബി.ഉണ്ണിക്കൃഷ്ണനാണ് നേർച്ചയായി തിരുവാഭരണം ഭഗവാന് സമർപ്പിച്ചത്.
ഇന്ന് വൈകിട്ട് 5.30ന് ആനന്ദവല്ലീശ്വരം ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര കൊട്ടാരക്കുളം ഗണപതി ക്ഷേത്രം, തെക്കേ കച്ചേരിമുക്ക്, ആൽത്തറമൂട്, കാവൽ, അഞ്ചുകല്ലുംമൂട് ജംഗ്ഷൻ വഴി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് രാത്രി 7 ന് തിരുവാഭരണം ചാർത്തി ദീപാരാധനയും ദീപക്കാഴ്ചയും നടക്കും.