പുനലൂർ : എ.ഐ.വൈ.എഫ് പുനലൂർ മണ്ഡല തല അംഗത്വ വിതരണോദ്ഘാടനം എ.ഐ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ നിർവഹിച്ചു. ജില്ലാ തല ഷൂട്ടിംഗ് മത്സരത്തിൽ ഗോൾഡ് മെഡലോടു കൂടി സംസ്ഥാന ഒളിമ്പിക്സിൽ യോഗ്യത നേടിയ സൂര്യ സുരേന്ദ്രൻ അംഗത്വം ഏറ്റുവാങ്ങി. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്യാം രാജ് , മണ്ഡലം സെക്രട്ടറി എസ്..രാജ് ലാൽ, രാഹുൽ രാധാകൃഷ്ണൻ, ലാൽ കൃഷ്ണ എന്നിവർ സംസാരിച്ചു.