ochira

കൊല്ലം: അപാകതകളും സവർണാധിപത്യവും നിറഞ്ഞുനിൽക്കുന്ന കരട് ബൈലോ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഒരുവിഭാഗം നടപ്പാക്കിത്തുടങ്ങി. കരട് ബൈലോ ശുപാർശ ചെയ്യുന്നതുപോലെ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയെ ഒഴിവാക്കി പ്രസിഡന്റിന്റെയും മെഡിക്കൽ ഡയറക്ടറുടെയും നേതൃത്വത്തിൽ പരബ്രഹ്മ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് ഇന്നലെ ഇന്റർവ്യൂ നടത്തി.

നിലവിലെ ബൈലോ പ്രകാരം ക്ഷേത്ര ഭരണസമിതി സെക്രട്ടറി ചെയർമാനായുള്ള ഗവേണിംഗ് ബോഡിക്കാണ് പരബ്രഹ്മ ആശുപത്രിയുടെയും നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണച്ചുമതല. ക്ഷേത്രഭരണത്തിലെ ഏറ്റവും ഉയർന്നഘടകമായ കാര്യനിർവഹണ സമിതി അംഗങ്ങൾ പൂർണമായും ഉൾപ്പെട്ടതാണ് ഗവേണിംഗ് ബോഡി. ഈ സമിതിയാണ് ആശുപത്രിയിലെ നിയമനങ്ങൾ, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വാങ്ങൽ, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് തീരുമാനം എടുത്തിരുന്നത്. എന്നാൽ പരമ്പരാഗതമായി ഈഴവസമുദായത്തിന് ലഭിക്കുന്ന സെക്രട്ടറി പദവിയെയും ധീവരസമുദായത്തിന് ലഭിക്കുന്ന ട്രഷറർ സ്ഥാനത്തെയും അധികാരങ്ങളൊന്നുമില്ലാത്ത ആലങ്കാരിക സ്ഥാനങ്ങൾ മാത്രമാക്കുന്ന തരത്തിലാണ് പുതിയ കരട് ബൈലോ.

കോടതി അംഗീകരിക്കും മുമ്പേ നടപ്പാക്കി

1. കരട് ബൈലോ പ്രകാരം പ്രസിഡന്റാണ് അശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണച്ചുമതലയുള്ള ഗവേണിംഗ് ബോഡി ചെയർമാൻ

2. ആശുപത്രി മെഡിക്കൽ ഡയറക്ടറാണ് കൺവീനർ

3. കരട് ബൈലോ വിചാരണ കോടതിയായ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച് അംഗീകാരം വാങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവ്

4. ക്ഷേത്ര അവകാശികളായ പൊതുഭരണസമിതിയുടെയും ജില്ലാ സെഷൻസ് കോടതിയുടെയും അംഗീകാരം ലഭിക്കും മുമ്പേ ഒരുവിഭാഗം കരട് ബൈലോ നിർദ്ദേശങ്ങൾ നടപ്പാക്കുകയാണ്

5. ഇന്നലെ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നടക്കുമ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്

""

പരബ്രഹ്മ ആശുപത്രിയിൽ ഇന്റർവ്യൂ നടത്താനുള്ള തീരുമാനവും തീയതിയും സെക്രട്ടറിയും ട്രഷറും അടക്കമുള്ള ഭാരവാഹികളെയും മറ്റ് കാര്യനിർവഹണ സമിതി അംഗങ്ങളെയും അറിയിച്ചിരുന്നില്ല.

കാര്യനിർവഹണ സമിതി അംഗങ്ങൾ